...

11 views

വ്യാമോഹത്തിൻ വേരുകൾ
വ്യാമോഹത്തിൻ വേരുകൾ

വ്യഥാ .. വ്യാധിതൻ മാറിലായ് ആധി പൂണ്ടിരിക്കവേ
വ്യാളി കണക്കെ ചുറ്റിപ്പടർന്നെന്നെ വ്യാമോഹത്തിൻ വേരുകൾ

വലക്കെണി നെയ്ത് തക്കം പാർത്തിരിക്കുന്നോരാ ചിലന്തി തൻ -
വായിലകപ്പെട്ടപ്പോലവേ എൻ ദേഹവും ദേഹിയും ദഹിച്ചിരിപ്പൂ

വെണ്ണീറുപ്പോൽ കണ്ണീരിലാഴ്ത്തിയ വേനൽക്കുടീരത്തിൻ
വേലിക്കെട്ടിൽ വേദനിച്ചീവണ്ണം പാഴ്മരമായീടവേ

വെന്തുരുകുമാ മാനസ വീഥിയിലപ്പോഴും കണ്ടു ഞാനെന്റെ _
വല്ലരിപ്പൂത്തൊരാ വെള്ളിക്കൊലുസ്സിന്റെ ചിരിക്കിലുക്കം
© 🌟ബെൻസി നക്ഷത്ര 🌟