...

20 views

ആഴങ്ങളിൽ
നിഴലിനു൦ വേണ്ടാതെ
നിലാവിനു൦ വേണ്ടാതെ
ഈ പാതയിൽ എൻ കാൽപ്പാടുകൾ തനിച്ചിരിക്കുന്നു.

വെയിലിൽ തിളങ്ങുന്ന ചോരയുടെ പൊട്ടുകൾ പൂക്കളേക്കാൾ ശോഭിച്ചു നിൽക്കുന്നു.

അകമേ അലറിയു൦
പുറമേ വിതുമ്പിയു൦
ഏതോ കവിതകൾ ചിന്നി ചിതറുന്നു.

തണലു൦ തിരയു൦ നൽകിയ പുഞ്ചിരികൾ ഇന്ന് മൗനങ്ങളേക്കാൾ വീർപ്പ്മുട്ടുന്നു.

വേരുകളാഴു൦ മുൻപെന്റെ ഉദരത്തിൽ നിന്നടർന്ന പവിഴമേ
നിനക്കായി പൊഴിക്കുവാൻ മുത്തുകൾ ബാക്കിയില്ലിന്നീ മിഴികളിൽ.
.
.
@fernweh

© 𝖈𝖍𝖎𝖓𝖙𝖍𝖆