...

4 views

ഓണം
പൂക്കളുമായിവന്നൂ
ചെടി നിറയെ വിടർന്നചിരിയുമായ്
സ്നേഹത്തിൻ സൗഹാർദ്ദത്തിൻ
ആഘോഷ പൂക്കൾ
മുററത്ത് മെഴുകിയ
കളത്തിൽ
അത്തം മുതൽ
പത്തുദിനം
വർണ്ണചാരുതയുടെ
പൂക്കളത്തിന്റെ
ആഘോഷങ്ങൾ
കൂട്ടുകാരുമൊത്ത്
ഇടവഴിയിലൂടെ
ഓല കൊണ്ടുള്ള
പൂക്കൊട്ടയുമായി
തുമ്പിയോടും പൂക്കളോടും ചിരിച്ചും
തൊട്ടാവാടിയെ
തൊട്ടു നോക്കിയും
ചാറ്റൽ മഴയിൽ വീട്ടിലേക്കോടി
നാളെയ്ക്കുള്ള
പൂക്കളെ ഒരുക്കി
തുമ്പപ്പൂതുടങ്ങി പൂവുൾ
കൊണ്ടൊരു പൂക്കളം
ഓണക്കോടിയുടുത്തു
ഓണ സദ്യ വിളമ്പി
ഓണപ്പാട്ടു പാടി
ഇനിയും പ്രതീക്ഷയിൽ മാത്രമുള്ള
ആ നല്ല കാലത്തിനായ് മനുഷ്യസമത്വത്തിനായ്
കാത്തീടുന്നൂ
മാവേലി തൻ വരവേൽപ്പിനായ്.....
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹
ശ്രീലത