...

2 views

തട്ടക്കാരി 🧕🏻
ഹേയ് തട്ടമിട്ട ഒരു കണ്മണി എൻ- ഖൽബിലെന്നുമൊരു പൊൻകണി
മൊഞ്ചിലെന്നുമൊരു തേൻകണി
അവളെൻ ദുനിയാവിൻ സുന്ദരീ...
മഞ്ഞുതോൽക്കും മോഹ പുഞ്ചിരിയവൾ
വെണ്ണിലാവിൽ നീയെൻ മോഹിനീ..
വെണ്ണ തോൽക്കും മേനി ചന്ദമായ്
മാറിൽ ചായുന്നൊരു കാമുകി...

മൊഹബത്തിൽ കൂട്ടായ് നീയില്ലേ..
വിരഹത്തിൽ നോവായ് മാറല്ലേ..
സഹനത്തിൻ നേർവഴി നീയല്ലേ..
എൻ ഖൽബിൻ റാണിയായ് വാഴില്ലേ..
പുഞ്ചിരിയിൽ പൗർണമി നീയല്ലേ
കണ്ണുകളിൽ വിടരും പൂവല്ലേ
ചിപ്പികളിൽ ഒളിയും മുത്തല്ലേ
പെണ്ണേ നീ പത്തരമാറ്റല്ലേ....
© 𝗞𝗘𝗢