...

14 views

പ്രണയം



"വെള്ളിമേഘങ്ങളെ ചുംബിച്ചുനിൽകുന്ന
മഞ്ഞലമാമലകൾക്കുള്ളിൽ ,
മഞ്ഞിന്റെ വെണ്മയേറിയ ഒരു പൂവുണ്ടായിരുന്നു ...
ഒരു നേർത്ത ശാസത്തിന്റെ പ്രവാഹമേൽക്കുമ്പോൾ പോലും ആ പൂവിന്റെ സുഗന്ധം മാമലകൾ അകെ പടർന്നിരുന്നു ....
ആ ഗന്ധത്തിന്റെ നിശ്വാസത്തെ പ്രണയിച്ചിരുന്ന ഒരു മഴതുള്ളി ഒരിക്കൽ ആ പൂവിനെ തേടി എത്തി.
അതിന്റെ ഓരോ ഇതളുകളിലേയ്ക്കും തന്റെ
ഉള്ളിലെ മഞ്ഞിന്റെ തണുപ്പിനെ ആ മഴത്തുളി ആ പൂവിനു പകർന്നുകൊടുത്തു ."

അങ്ങനെയാണത്രെ പുലർകാലവേളയിൽ
വിരിയുന്ന പനിനീർ പൂക്കൾക്കു പ്രണയത്തിന്റെ സംഗീതമുണ്ടായത് .....!

















© juvanitta