...

2 views

ശരികൾ തേടി... / സതി സതീഷ്
അല്പനേരം ഞാൻ തനിച്ചിരുന്നോട്ടെ
പിന്നിട്ട വഴികളിലൊന്നു തിരിഞ്ഞുനോക്കട്ടെ
കണ്ടുമറന്ന കാഴ്ചകൾ മിഴിയിൽ നിറയ്ക്കട്ടെ
എല്ലാമൊരുമിഥ്യ, ഞാനും നീയും കാലത്തിന്റെ
ഒഴുക്കിലകപ്പെട്ടുപോയ മനസ്സിൻ തേങ്ങൽ!
ചിതറിവീണ ചില്ലുകഷ്ണങ്ങളിലെൻ ഹൃത്തിൻ മുറിപ്പാടുകൾ കാണാൻ കഴിഞ്ഞേക്കും;
ജീവിതപ്പാതയിലെവിടെയോ നഷ്ട-
മായ സ്വപ്നങ്ങളുടെ മുറിപ്പാടുകൾ!
നിന്നിലെ പ്രണയാനുഭൂതി അലകളായ് തെളിയുമ്പോൾ സ്നേഹനിമിഷങ്ങളെല്ലാം ആത്മാവിൽ പകർത്തണം!

എൻ്റെ ഹൃദയത്തെ ഇത്ര
കീഴ്‌പ്പെടുത്തിയിരുന്നോ നീ?
മനസ്സിന്നാഴങ്ങളിൽ ഓർമ്മപ്പെയ്ത്തിൻ നീർത്തുള്ളികൾ പെയ്തിറങ്ങുന്നു.
നീ യാത്രയാവുക...
നിൻ്റെ ശരികളെന്നും
നിന്റേതുമാത്രമായ
ശരികളായിരുന്നുവെന്ന്
മനസ്സിലാകുംവരെ യാത്ര തുടരുക..!

© PRIME FOX FM