...

5 views

കടൽസ്നേഹമച്ഛൻ / ഫസ്ല ജൗഹർ
കാണാതെ ഞാനറിയാതെ പോയ
സ്നേഹക്കടലെന്നച്ഛൻ!
പുറത്തു കാണിക്കാൻ മറന്നുപോയ
സ്നേഹമീ പൊന്നച്ഛൻ!
ഞങ്ങളിഷ്ടങ്ങൾക്കായ പരക്കം
പാച്ചിലിൽ മറന്നുപോയ ചിരി!

വാവിട്ട് കരയും കുഞ്ഞുനാളിൽ
താരാട്ട് പാടാനറിയാതെ വെപ്രാള-
പ്പെടുമച്ഛന്റെ ചിരിക്കാത്ത മുഖം
പേടിപ്പെടുത്തി പലപ്പോഴും!
അച്ഛന്റെ മകളെന്ന് തലതാഴ്ത്തി
പതിയെപ്പറഞ്ഞ കാലം!

കാലക്കുതിപ്പിലച്ഛന്റെ ഗൗരവം
മുതുനെല്ലിക്കയെന്ന മധുരം
നുണഞ്ഞു നുണഞ്ഞു ഞാനറിഞ്ഞു!
ഞാനിന്ന് പറയും തലയുയർത്തി
ഞാൻ എന്റെ അച്ഛന്റെ മകൾ!!!

© PRIME FOX FM