...

4 views

ഓർമ്മകൾ / രമ കെ
ചിത്രശലഭങ്ങൾ
മണിവീണ മീട്ടിയ
തിരുവോണമുറ്റത്ത്
ആവണിത്തെന്നലിൻ
ഊഞ്ഞാൽച്ചുവട്ടിൽ
ഞാനാദ്യമെന്ന്
കുറുമ്പ് ചൊല്ലി
കുഞ്ഞനിയത്തി
കൂട്ടിനില്ല;
മത്സരിച്ചാടാൻ
ചങ്ങാത്തങ്ങളില്ല.

മയിൽപീലി തുന്നിയ
പട്ടുപാവാട
കുപ്പിവളകൾ
വെള്ളി ക്കൊലുസുകൾ
മഞ്ചാടിക്കുന്നേറി
കളിതുമ്പികൾ
പൂക്കുട നിറച്ചു

ഓണപാട്ടിനീരടി മൂളി
പൂക്കുട നിറക്കാൻ
മുത്തശ്ശി
ഇന്നെവിടെ?

ഓലനും കാളനും
തോരനും കുത്തരിച്ചോറും
ആശങ്കകളൊഴിയാതെ
തൂശനിലയിൽ
പായസമൂട്ടാൻ
കാത്തിരിപ്പിൻ
സ്നേഹതീരത്ത്
അമ്മയില്ല.

ഓണചിന്തുവിൻ
ഓർമകൾ തേടുന്ന
ഓണനിലാവിൻ
കാവ്യനക്ഷത്ര
മാണെന്റെ
പൊന്നോണം!

© PRIME FOX FM