...

3 views

കവിത : കാട്ടിലേക്ക്
പുലരിയിൽ കുയിലുകൾ കൂകിപറഞ്ഞു
മയിലുകൾ വന്നത് തൊടിയിലുണ്ട്.
കാട്ടിലെ മയിലുകൾ നാട്ടിലിറങ്ങിയാൽ
പിന്നാലെ പുലികളമെത്തുമല്ലോ.
പുലിയും കടുവയും നാട്ടിലിറങ്ങിയാൽ
നാട്ടുകാരെങ്ങിനെ നാട്ടിൽ വാഴും.
കാട്ടുമൃഗങ്ങളെ പേടിച്ച് പേടിച്ചു
നാട് വിട്ടോടേണ്ട ദു:സ്ഥിതിയായ്
ഭീതിയുണർത്തുന്ന കാലമായും
ജീവിത ദുരിതത്തിൻ കാലമായി .
കലികാലമല്ലാതെയെന്തു പറയുവാൻ
കാട്ടിലേക്കോടേണ്ട ഗതികേടിലായ്.

© Salimraj Vadakkumpuram