...

14 views

വർഷകാലം
ആകാശഭൂമിതൻ മങ്ങാത്ത പ്രണയത്തിൻ ദൂതനായ് എത്തുന്നു വർഷകാലം...
നാളുകളായുള്ള ഭൂമിതൻ ദാഹം ശമിപ്പിക്കാനെത്തുന്ന സ്വർഗ്ഗധാര.
മണ്ണിനു മണമേകി പുല്ലിനു നിറമേകി ആനന്ദനടനമാടുന്നു നീർത്തുള്ളികൾ.
എങ്ങും ജ്വലിക്കുന്ന ധരണിതൻ ചാരുത
കണ്ടു ചിരിക്കുന്നു ആ മഴവില്ല്.
എന്നും കുറയാത്ത പ്രേമത്തിൻ പ്രതീകം
ഈ വിസ്മയമായുള്ള വർഷകാലം...
ഭൂമിതൻ മക്കൾക്കായ് പ്രകൃതി ഒരുക്കുന്ന മഹത്തരമായൊരു ജീവപാഠം.
© jugnu