...

14 views

പ്രിയമോടെ...
പ്രിയമേറെയുണ്ടെന്നു മെന്നന്തരാത്മാവിൽ
പിരിയുവാനാകില്ലെന്നാകിലും ...
പതറാതെ നിൽക്കണം പലനാളുമീനമ്മൾ
പതിരില്ലാതെന്നേക്കുമൊന്നിച്ചിടാൻ...

വിധിയേതുമാകട്ടെ, വികലമായിക്കോട്ടെ
വിടരുവതെല്ലാം വെൺവസന്തം..
ഇലകളതേറെ കൊഴിഞ്ഞുവെന്നാകിലും
ഞെട്ടതുമേറെ തളർന്നുവെന്നാകിലും,
മൊട്ടിട്ടുന്നുണ്ടോരോ പൊൻ പ്രതീക്ഷ....


കാത്തിരിക്കാം കാതമില്ലിനി, കാര്യങ്ങൾ
ചടുലമായ് കാറ്റിൽ പടർന്നീടണം

പ്രേമമാണെന്നും എനിക്കു നിന്നോരത്തെ പാടവരമ്പിലേ പൂക്കളോടും...


തളിരിട്ട്, പൂവിട്ട്, കായായ്..കനിയായി..
രുചിയേറെയുണ്ടെന്നതോർത്തിരിക്കെ..
ഒരു നിഴൽ തണലിനായ് തേടുകയാണു ഞാൻ,
നിൻ സ്നേഹ വൃക്ഷത്തിൻ ചോട്ടിലായി.'......
© Ap