...

7 views

മനസ്സ്
മനസ്സിൽ ഒരു തോണി ഉലയുന്നുണ്ട്
മൗനമാം സാഗരത്തിൽ അലയുന്നുണ്ട്
മറനീക്കി വീചികൾ പുണരുന്നുണ്ട്
മാമയിലോ മയൂര നൃത്തം ആടുന്നുണ്ട്
മഴമേഘം മെല്ലെ പെയ്തിറങ്ങുന്നുണ്ട്
മഴവില്ലിൻ അഴക് വിരിയുന്നുണ്ട്
മധുരിക്കും ഓർമ്മകൾ തലോടുന്നുണ്ട്
മനമാകെ കുളിര് കോരുന്നുണ്ട്
മലരണിഞ്ഞു മന്ദാരം പൂക്കുന്നുണ്ട്
മുറ്റത്തെ മുല്ലയിൽ ചിരി തെളിയുന്നുണ്ട്
മധുപങ്ങൾ പൂന്തേൻ നുകരുന്നുണ്ട്
മതിവരാത്തതെന്തോ എന്നിൽ നിറയുന്നുണ്ട്..

#നക്ഷത്ര 🥰