...

8 views

കരിഞ്ഞുപോയത് / രാജു കാഞ്ഞിരങ്ങാട്
മനസ്സിനേറ്റ മുറിവിനേക്കാൾ
മാരകമാകില്ല
ശരീരത്തിനേറ്റ മുറിവുകൾ!

പ്രണയത്തിൻ്റെ ചൂണ്ട
കൊരുത്തതും
ഊരിയതും നീതന്നെ!

ആ മുറിവുമായി
രക്തത്തിൽ പടരുന്ന നരകാ-
ഗ്നിയുമായ് ഞാനലയുന്നു!

വേണ്ടയിനി സ്നേഹത്തിൻ്റെ
മഞ്ഞുതുള്ളികൾ,
മോഹത്തിൻ്റെ മഞ്ഞപ്പൂക്കൾ;
ചെന്തീയേറ്റ മനസ്സുമായി
ഞാനലയും!

പൊള്ളും പ്രണയത്താലന്ന്
നീ തന്ന ചുംബനത്താൽ
വിടരാതെ കരിഞ്ഞുപോയ
മൊട്ടാണു ഞാൻ!!!

© PRIME FOX FM