...

7 views

സ ക്രാരി
തിരുഹൃദയത്തണലൊരു ദേവാലയം
ആ തണലെനിക്കൊരുക്കുമൊരു പറുദീസയും

നിത്യജീവന്റെയപ്പം എനിക്കായ് നൽകാൻ
സക്രാരിയിൽ വാഴും ഈശോയവൻ

ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം
എൻ ഹൃദയത്തിൽ സ ക്രാരി തീർക്കുന്നോനെ

പരിശുദ്ധ പരമ ദിവ്യകാരുണ്യമേ..
ആരാധന.. ആരാധന നിനക്കാരാധന
എന്നുമെന്നേക്കും ആരാധന.

ജീവന്റെ അപ്പമായ് വന്നൂ എൻ പാപത്തിൻ മാലിന്യം നീക്കാൻ
സ്നേഹത്തിൻ പൂമാരി ചൊരിഞ്ഞു
എൻ ജീവിതനൗക തുഴഞ്ഞു.

കാരുണ്യദീപ്തി പകർന്നൂ അകതാരിൽ എന്നെ കരുതി
കന്മഷം ഏൽക്കാതെയെന്നെ തൻ മാറോട് ചേർത്തുവച്ചൂ..

ആരാധന നിനക്കാരാധന
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ..
ആരാധന ആരാധന എന്നുമെന്നേക്കും ആരാധന.

#നക്ഷത്ര 💕

© 🌟ബെൻസി നക്ഷത്ര 🌟