...

28 views

ഞാൻ
പണ്ട് ഓരോ കാറ്റിലും ഇതളുകൾ കൊഴിയുന്ന പൂവായിരുന്നു ഞാൻ

പിന്നീട് കൂർത്ത ചുണ്ടുകൾ കൊത്തി നോവിച്ച് നിലം പതിപ്പിച്ച ഫലമായി ഞാൻ

ഒടുവിൽ മണ്ണാൽ മൂടിയ മഴയെ കാത്തിരിക്കും വിത്തായി ഞാൻ

ഇന്ന് ഓരോ കാറ്റിനേയും ഇലകളാൽ തഴുകുന്ന മരമായി ഞാൻ

കൊത്തി നോവിച്ചവർ ആശ്രയം തേടുന്ന വീടായി ഞാൻ

അന്നും ഇന്നും എന്നും കൂടെ നിന്ന മണ്ണിനേയും മഴയേയും മറക്കില്ലൊരിക്കലും ഞാൻ
.
.
@fernweh
#malayalam

© Chintha