...

5 views

ഹൃദയത്തിലെന്നും..
മാഷ് വരയ്ക്കോ..?

ഉം.. ചെറിയ രീതിയിൽ

ചിത്രങ്ങളെല്ലാം മനോഹരമായിട്ടുണ്ടല്ലോ
അവരെ വരച്ചിട്ടുണ്ടോ..?

ആരെ..?

അന്നൊരിക്കൽ മാഷ് പറഞ്ഞതോർക്കുന്നില്ലേ..?

"ഹൃദയത്തിലുണ്ടൊരുത്തി
ഹൃദയത്തിലിന്നും തീയായി
എരിയുന്നൊരുത്തി"

അവർ.. അവരെ വരച്ചിട്ടുണ്ടോ..?

ഇല്ല..

എന്തേ..?

അവളെ വരയ്ക്കാൻ മാത്രമുള്ള വർണ്ണങ്ങൾ എന്റെ തൂലികയിലില്ല..

അലങ്കാരം കുറഞ്ഞു പോകുമെന്ന് തോന്നിയിട്ടാണോ..?

അലങ്കാരത്തിന്റെ ആവശ്യമില്ലവൾക്ക്

പിന്നെന്തേ മാഷേ അവരെ മാത്രം വരയ്ക്കാതെ..?

"ഹൃദയത്തിലുണ്ടൊരുത്തി
ഹൃദയത്തിലിന്നും തീയായി
എരിയുന്നൊരുത്തി"

അലങ്കാരമൊട്ടും ആവശ്യമില്ലാത്തവളെ എല്ലാ അലങ്കാരങ്ങളും ചേർത്ത് വരച്ച് വെച്ചിട്ടുണ്ട് ഞാൻ..
കടലാസിലല്ല..
എന്റെ ഹൃദയത്തിൽ തന്നെ..
അതങ്ങനെത്തന്നെ ഇരിക്കട്ടെ..

"ഹൃദയത്തിലെന്നും"..

✍️ ഷാഹിദ്