...

5 views

സ്വാതന്ത്ര്യം
ഏത് ഇരുളിലും ഏത് ഇടവഴിയിലും ഒറ്റയ്ക്ക് നടക്കണം നീ സ്വയം സംരക്ഷിക്കാൻ കഴിയുമെങ്കിൽ. ഏതു പ്രായത്തിലും ഏതു വസ്ത്രവും ധരിക്കണം നീ സ്വയം സംരക്ഷിക്കാൻ കഴിയുമെങ്കിൽ. കത്തി പടരണം ജ്വലിച്ചു ഉയരണം ചുട്ടരിക്കണം പതിഞ്ഞിരിക്കുന്ന കപടതയെ. പിഴുത് എടുക്കണം വലിച്ചെറിയണം നിന്നെ വിധിച്ച നാവുകളെ. ചൂഴ്ന്ന് എടുക്കണം നിന്നെ കാർന്നു തിന്നാൻ കാത്തിരുന്ന കണ്ണുകളെ. കൊത്തി മുറിച്ച് വലിച്ചെറിയണം നിന്നെ വിവസ്ത്ര ആക്കിയ കരങ്ങളെ. തച്ചുടയ്കണം തകർത്തു എറിയണം നിന്നെ പിന്തുടർന്ന കാലുകളെ. പെണ്ണ് അബല ആണെന്ന് പറഞ്ഞവർ തിരിച്ചറിയട്ടെ അവൾ ബലം ഉള്ളവൾ ആണെന്ന്. സ്വതന്ത്രയാകാൻ കൊതിക്കും മുൻപ് സ്വാതന്ത്ര്യത്തിനായി വാദിക്കും മുൻപ്. ശക്ത ആവുക നീ ശത്രുവിനെ ചുട്ടെരിക്കാൻ തക്ക ഹോമാഗ്നി ആകുക. ശരിയായ വഴി തിരഞ്ഞെടുക്കണം ചങ്ക് തുറന് കാണിച്ച് വരിൽ പോലും പതിയിരിക്കുന്ന ചതിക്കുഴികൾ തിരിച്ചറിയണം നീ. ഓരോ പുഞ്ചിരി യുടെയും അർത്ഥം ഉൾക്കൊള്ളണം നീ. ഓരോ വാക്കുകളുടെയും ഒരു പരിജയങ്ങളുടെയും പിന്നിലെ കാര്യകാരണങ്ങൾ തിരയണം നീ. നിന്റെ കണ്ണുകൾ മിഴിവ് ഉള്ളത് ആകട്ടെ നിന്റെ വാക്കുകൾ ദൃഢത അർജിക്കട്ടെ നിന്റെ കാലുകൾക്ക് ബലവും നിന്റെ കരങ്ങൾക്ക് ഉറപ്പും ഉണ്ടാകട്ടെ. സംരക്ഷിക്കണം സ്വയം നീ ചിന്തകൾകൊണ്ട്,വാക്കുകൾ കൊണ്ട്, കാഴ്ചപ്പാടുകൾ കൊണ്ട്, നിന്റെ സുരക്ഷിതത്വം നിന്റെ ഉത്തരവാദിത്വമാണ്. സ്വയം സംരക്ഷിക്കാൻ കഴിയുമ്പോൾ സ്വാതന്ത്ര്യം നിന്റെ കൂട്ടിന് എത്തും.
© Bincy C. Sunny