...

2 views

ജീവിതം

ഇത്രമേൽ അവൾ ആശിച്ചതും
അത്രമേൽ അവൾ മോഹിച്ചതും
ജീവിതം എന്ന മൂന്ന് അക്ഷരം ആയിരുന്നും.
ചിറകുവിടർത്തി പറക്കാൻ സ്വപ്നങ്ങൾ കിഴടക്കാൻ ആനന്ദമായി പറന്നുയരാൻ
മോഹിച്ചതൊക്കെ സ്വന്തമാകാൻ
നിശബ്ദമായി പ്രതികരിക്കാൻ
ശക്തമായി ചേർത്തുനിർത്താൻ.
പരിധികൾ ഇല്ലാതെ യാത്ര ചെയ്യാൻ
ആരാണ് അവളുടെ ചിറകുകൾ  അരിഞ്ഞതെ ആരാണ് അവളുടെ കൈകലുകൾ തകർത്തത്
ആരാണ് അവളുടെ സ്വപ്നങ്ങൾ
ചങ്ങലയിൽ ബന്ധിച്ചത്.
ആരാണ് അവളുടെ മോഹങ്ങൾക്
പരിധികൾ തീർത്തത്.
ഉതിച്ചുയർന്ന സൂര്യനെ പോലെ
പ്രകാശിച്ച അവളുടെ ചിന്തകൾക്ക്
മേഘങ്ങളുടെ മുടുപടം മേഞ്ഞവർ
അറിയാതെ പോയത് അവളുടെ ചിന്തകൾ ആയിരുന്നു അവളുടെ ജീവിതം എന്ന്.


© Bincy C. Sunny