...

3 views

നാരങ്ങ മിഠായി..
മറന്നുവെന്നും മാഞ്ഞുപോയെന്നുമാണ് കരുതിയത്
അയാളുടെ പെരുമാറ്റം കണ്ടപ്പോൾ..

എന്നാൽ അങ്ങനെയല്ലാട്ടോ...

മറന്നില്ലെന്നും മാഞ്ഞുപോയിട്ടില്ലെന്നും മാത്രമല്ല നിറമുള്ളൊരു മഴവില്ലായി തന്നെ ആ മനസ്സിൽ ഉണ്ടെന്നെനിക്ക് തോന്നി..

എന്തേ.. അങ്ങനെ തോന്നാൻ..?

പോകാൻ നേരം പല നിറമുള്ള നാരങ്ങ മിഠായിയുടെ പൊതി കയ്യിൽ വെച്ചുതന്ന് അയാളെന്നെ ഞെട്ടിച്ചു കളഞ്ഞെടോ..
പണ്ടും എനിക്കേറെയിഷ്ടമുള്ള നാരങ്ങ മിഠായി..

ഒരു പക്ഷെ.. അയാൾക്ക് മാത്രമറിയാവുന്ന എന്റെ ഇഷ്ടം..


✍️ ഷാഹിദ്