...

12 views

ചിരി
മനസ്സെന്നും നിറയുവാൻ
ചിരിയെന്നും വിതരണം
ചിരിയാലേ മനമെന്നും
ആരോഗ്യം പകരണം
ചിരികൾ പലതുണ്ട്
പലപ്പോഴും തോന്നിപലരിൽ
കാണുന്നതെല്ലാം ഹാസ്യങ്ങൾ മാത്രം...

ഒരുചിരിയിൽ പല്ലുകാണവേ
മറുചിരിയിൽ കവിൾ കുഴിയും
പൊട്ടിച്ചിരിയും കാണാം
പുഞ്ചിരിയും കാണാം
ശബ്ദമില്ലാത്ത ചിരിയും
കൺകളിൽ മൗനത്തിൻ ചിരിയും

സംസാരത്തിൽ ചിരിയും കാണാം
നിർത്താതെ തുടർച്ചിരിയും
ചിരികൾ പിടിച്ചുനിർത്തി
ചിരിക്കാതെ അടക്കുന്ന
മനുഷ്യന്റെ ചിരിയും കാണാം

കുഞ്ഞുങ്ങളുടെ ചിരിദൈവത്തിൻ
യൗവനത്തിൻ ചിരി പ്രേമത്തിൽ
മുതിർന്നചിരികൾ സത്യത്തിൻ
നഷ്ടപ്പെട്ടവനിൻ ചിരി
തിരിച്ചുപിടിക്കാൻ
ചിരിവെറുമൊരു വാകെല്ല
മനുഷ്യന്റെ മനസ്സിൻ ചികിത്സയെ

ചിരിക്കുവാൻ മടിക്കാതെ
ചിരിപകരുവാൻ ശ്രമിക്കുക
ചിരിക്കുന്തോരും ആയിസുകൾ
നീളുവാനും സ്വയം മാറുവാനും
നമ്മെ നയിക്കും


Smile😊
© Nissar M Creation