...

9 views

ഒരു തലോടൽ......... 💕💕💕
അന്തി മയങ്ങിയ നേരം അടുത്തിതാ....... ചുവപ്പായ സൂര്യന്റെ വസ്ത്രം പെട്ടെന്ന് ഇരുണ്ടു പോയി..
ഒരു കാറ്റ് വീശി എങ്ങോട്ടോ പോയി, അതിൻ പിറകിൽ ഏതോ ഒരു പക്ഷിയും എങ്ങു നിന്നോ വന്നു.....
അവൾ പറക്കുകയായിരുന്നോ അതോ ഒരു ശരം പോലെ തെറിക്കുകയായിരുന്നോ...........
മാനം കരയാൻ തുടങ്ങിയോ, അതിനാൽ ആവാം അവൾ അങ്ങനെ പോയത്.
അങ്ങു മാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ അവൾ എത്തിയല്ലോ........., അവളെ കണ്ടല്ലോ നോക്കുന്നു ആ പൈതങ്ങൾ..........., കൊക്കിനുള്ളിൽ ആഹാരമോ അതോ സ്നേഹത്തിൽ തലോടലോ.........
എങ്ങു നിന്നോ ഒരു മന്ദമാരുതൻ ഒഴുകിയെത്തുന്നു..........., അത് വെറുമോരു കാറ്റ് ആയിരുന്നോ അതോ ആ സ്നേഹത്തിൻ കണം അവിടെയാകെ പരന്നതോ.........