...

4 views

കവിത: തൊട്ടാവാടി ചെടികളിലും
കവിത: തൊട്ടാവാടി ചെടികളിലും

വേനൽ ചൂടിലും പൊട്ടിച്ചിരിക്കുന്ന തൊട്ടാവാടി പടർപ്പുകളേ;
അഴകാർന്ന പൂവുകൾ നിറവേകി നില്ക്കും കാഴ്ചകളെത്ര മനോഹരമീ ഭൂമിയിൽ.
പുലരിയിൽ വിരിയും നിറമാർന്ന പൂവുകൾ
മയിൽപ്പീലിയഴകിൽ നിറവേകുമിലകളും
പാതയോരങ്ങളിൽ കാഴ്ചകളായും
വെയിലിലും വാടാതെ തൊടിയിൽ നിറഞ്ഞും
വേനലിൽ പോലും കാഴ്ചകളേകിയും,
അരികത്തു പോയൊന്നു തൊട്ടുപോയെന്നാൽ
വാടിത്തളരുമീയിലകളിൻ സൂത്രമായ്
സുരക്ഷയിൻ മാർഗ്ഗമായ് പ്രകൃതിയിൻ വികൃതിയും
ഇലകളിൽ തണ്ടിലായ് ഒളിഞ്ഞുള്ള മുള്ളുകൾ
കുത്തിനോവിക്കുന്ന കാഴ്ച മഹത്തരം.
മൃഗങ്ങളും മനുഷ്യരും ഭീതിയിലകലുവാൻ
ജന്മമഹത്വമായ് പ്രകൃതിയിൻ സുരക്ഷകൾ.
നിരവധി രോഗങ്ങൾക്കാശ്വാസമേകുവാൻ
ആയുർവേദത്തിൽ മരുന്നിൻ കൂട്ടുമായ്
കാലങ്ങളെത്രയായ് ദിവ്യമാം മരുന്നായും
പൂർവ്വീകരെത്ര കാലങ്ങൾ മഹത്വമേകിയതായും,
രക്തശുദ്ധിക്കായും മുറിവുകൾക്കാശ്വാസമായും
കാലങ്ങളത്രയും തൊട്ടാവാടിയിൻ മഹത്വമായും.

- സലിംരാജ് വടക്കുംപുറം





© Salimraj Vadakkumpuram