വായൂസന്ദേശൻ
കഥയുടെ ദിക്കിൽ നിന്ന്
ഒരു കവിതയെ കടംവാങ്ങിച്ചു..
വരികളിൽ തങ്ങി നിന്നിരുന്ന
അർത്ഥം ജ്വലിപ്പിച്ച മുറിവിന്
ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ സ്വരം ഉണ്ട്..
കണ്ണുകൾ പകർത്തിയ ചിത്രങ്ങളിൽ
വർണ്ണവിവേചനത്തിന്റെ വർണ്ണനയും
ചലനം മറന്നുപ്പോയവരുടെ ഒപ്പീസും
വീണ്ടും ആവർത്തിക്കപ്പെടുന്നുണ്ട്..
യുദ്ധവും സമാധാനവും വേഷം കെട്ടിയ
സാമൂഹിക പാഠങ്ങളിൽ നിന്നും
സ്വന്തമെന്ന വിഹിതം അലമുറയിടുന്നു..
മനുഷ്യൻ യന്ത്രങ്ങളുടെ മന്ത്രം ഉരുവിടുമ്പോൾ
പ്രകൃതിയും ഒരു വികൃതിക്ക് കൂട്ടുനിൽക്കുന്നു..
പ്രസവത്തിന്റെ ചുമരിൽ നിന്ന്
പ്രസ്താവനകളാണ് പിറവികൊള്ളുന്നത്..
കാടൊഴിഞ്ഞ അഗ്നിയുടെ രോക്ഷം
കുടിയൊഴിപ്പിക്കലിന്റെ മൂലക്കല്ലുകളിൽ
രാസമാറ്റങ്ങളിൽ പുനർജീവിപ്പിച്
അവതാരത്തിന്റെ അവതാളങ്ങളാകുന്നു..
വെള്ളം വറ്റിയ ദേശങ്ങളിൽ വായുസന്ദേശവും
കള്ളം ഒറ്റിയ തീൻമേശകളിൽ വായ സല്ലാപങ്ങളും
മുഖാമുഖം നിന്നുകൊണ്ട് ആമുഖം രചിക്കുന്നു..
കറുത്ത മുഖംമൂടികൾക്കുള്ളിൽ നിന്ന്
കപടമഷികൾ വാഗ്ദാനങ്ങൾ ശർദ്ധിക്കുമ്പോൾ
ഇളഭ്യതയോടെ നാണത്തിന്റെ പൂവുകൾ മറയുന്നു..
ചുറ്റുമുള്ള സൗന്ദര്യത്തിന്റെ ശുദ്ധി
വിലക്ക് കൽപ്പിച്ച ആചാരങ്ങളിൽ
വിപ്ലവം സൃഷ്ടിച്ചുത്തുടങ്ങുമ്പോൾ
മൂർച്ചയുള്ള വാക്കുകൾ പോലും
അടയാളങ്ങൾ ഇല്ലാതെ , അനുഭവങ്ങൾ ഇല്ലാതെ
മാറാലകളിൽ അകപ്പെടുന്നു..
ചിരി ഘടിപ്പിച്ച ചുണ്ടുകളിൽ നിന്ന്
ലഹരി ഉയർന്ന് തുടങ്ങും മുൻപ്
ഒരു ആത്മപരിശോധന നല്ലതാണ്..
ലോകം മോർച്ചറികളിലെത്തും മുൻപേ
കീറിമുറിക്കുകയാണ് സ്വയം അല്ലാത്ത മറ്റൊരു അവതാരം..
© @മൗനത്തിലെ അക്ഷരങ്ങൾ
ഒരു കവിതയെ കടംവാങ്ങിച്ചു..
വരികളിൽ തങ്ങി നിന്നിരുന്ന
അർത്ഥം ജ്വലിപ്പിച്ച മുറിവിന്
ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ സ്വരം ഉണ്ട്..
കണ്ണുകൾ പകർത്തിയ ചിത്രങ്ങളിൽ
വർണ്ണവിവേചനത്തിന്റെ വർണ്ണനയും
ചലനം മറന്നുപ്പോയവരുടെ ഒപ്പീസും
വീണ്ടും ആവർത്തിക്കപ്പെടുന്നുണ്ട്..
യുദ്ധവും സമാധാനവും വേഷം കെട്ടിയ
സാമൂഹിക പാഠങ്ങളിൽ നിന്നും
സ്വന്തമെന്ന വിഹിതം അലമുറയിടുന്നു..
മനുഷ്യൻ യന്ത്രങ്ങളുടെ മന്ത്രം ഉരുവിടുമ്പോൾ
പ്രകൃതിയും ഒരു വികൃതിക്ക് കൂട്ടുനിൽക്കുന്നു..
പ്രസവത്തിന്റെ ചുമരിൽ നിന്ന്
പ്രസ്താവനകളാണ് പിറവികൊള്ളുന്നത്..
കാടൊഴിഞ്ഞ അഗ്നിയുടെ രോക്ഷം
കുടിയൊഴിപ്പിക്കലിന്റെ മൂലക്കല്ലുകളിൽ
രാസമാറ്റങ്ങളിൽ പുനർജീവിപ്പിച്
അവതാരത്തിന്റെ അവതാളങ്ങളാകുന്നു..
വെള്ളം വറ്റിയ ദേശങ്ങളിൽ വായുസന്ദേശവും
കള്ളം ഒറ്റിയ തീൻമേശകളിൽ വായ സല്ലാപങ്ങളും
മുഖാമുഖം നിന്നുകൊണ്ട് ആമുഖം രചിക്കുന്നു..
കറുത്ത മുഖംമൂടികൾക്കുള്ളിൽ നിന്ന്
കപടമഷികൾ വാഗ്ദാനങ്ങൾ ശർദ്ധിക്കുമ്പോൾ
ഇളഭ്യതയോടെ നാണത്തിന്റെ പൂവുകൾ മറയുന്നു..
ചുറ്റുമുള്ള സൗന്ദര്യത്തിന്റെ ശുദ്ധി
വിലക്ക് കൽപ്പിച്ച ആചാരങ്ങളിൽ
വിപ്ലവം സൃഷ്ടിച്ചുത്തുടങ്ങുമ്പോൾ
മൂർച്ചയുള്ള വാക്കുകൾ പോലും
അടയാളങ്ങൾ ഇല്ലാതെ , അനുഭവങ്ങൾ ഇല്ലാതെ
മാറാലകളിൽ അകപ്പെടുന്നു..
ചിരി ഘടിപ്പിച്ച ചുണ്ടുകളിൽ നിന്ന്
ലഹരി ഉയർന്ന് തുടങ്ങും മുൻപ്
ഒരു ആത്മപരിശോധന നല്ലതാണ്..
ലോകം മോർച്ചറികളിലെത്തും മുൻപേ
കീറിമുറിക്കുകയാണ് സ്വയം അല്ലാത്ത മറ്റൊരു അവതാരം..
© @മൗനത്തിലെ അക്ഷരങ്ങൾ