...

4 views

ഓർമകളുടെ മരണം
ഞാൻ അവളുടെ കൈകളിൽ എന്റെ കൈ ചേർത്തു വെച്ചു, അതിൻ്റെ മൃദുത്വം നഷ്ടപ്പെട്ടിരുന്നു.
അവളുടെ വിരലുകൾ സ്പർശിക്കുമ്പോൾ തണുത്തതും മരവിച്ചതുമായി അനുഭവപ്പെട്ടു.
എൻ്റെ കൈകൾ അപ്പോഴും ചൂടായിരുന്നു.
എൻ്റെ ഉള്ളിലെ ചൂട് പകർന്നു കൊണ്ട് ഞാൻ അവളെ ഉണർത്താൻ ശ്രമിച്ചു.
എന്നാൽ അവൾ മരിച്ചിരുന്നു.
എൻ്റെ ഹൃദയം ദുഃഖത്താൽ നിറഞ്ഞു.
എൻ്റെ പ്രിയപ്പെട്ട ഓർമ്മകളെ ഞാൻ "അവൾ" എന്ന് വിളിച്ചു. അവളും എന്നിൽ മരണപ്പെട്ടിരിക്കുന്നു.

2:57 pm
7th Sep 24
© Abraham