...

2 views

പുതുമഴയിനി വേണ്ട
ഒരു മഴകൊണ്ടു ഉണ്ടായ ഒരു അനുഭൂതി

മറ്റൊരു മഴകൊണ്ടു മായ്ക്കാൻ ഞാൻ ഒരുക്കമല്ല

വേണമെങ്കിൽ ആ മഴത്തുളികൾ തന്റെ വേദനക്ക്

ഒരു ആശ്വാസമായിക്കൊള്ളട്ടെ

മഴ ഒരു അതിഥിയിൽ നിന്നും അധീശനാകുമ്പോൾ

അതിനെ വെറുക്കപ്പെടുന്നു.

മരണം വരെയും ആദ്യവർഷത്തിൻറെ

ഓർമ്മകൾ എന്നെ വേട്ടയാടിക്കോട്ടെ എന്നാലും അതു തന്ന സുഖങ്ങളാം

സന്തോഷത്തിൽ അലിഞ്ഞുപ്പോയ നിമിഷങ്ങളിൽ

എന്നെ വല്ലാതെ മയക്കിയിരിക്കുന്നു.

നല്ല കറുത്തകേശങ്ങളാൽ ഒരു

കുന്നിന്റെ ചെരുവിൽ നിന്നും വേഗത്തിൽ വരുന്ന അവളിൽ

എന്റെ കണ്ണിനെ ആകർഷിച്ചത് അവളുടെ ദേഹത്ത്

ആഭരണങ്ങളുടെ തിളക്കം അതുകഴിഞ്ഞു

അതിൽ നിന്നുള്ള താളവും

എന്നിലേക്ക് വരുംതോറും അവൾ ഒരു സുന്ദരിയാണെന്ന്

എനിക്ക് മനസ്സിലായി

പെട്ടെന്ന് കാലു തെറ്റി

എന്നിലേക്ക് അവൾ വീണു

എന്നിൽ ഒരു പ്രതെയ്ക്ക് അനുഭൂതി

അപ്രസക്തമായി ഒരു നിശ്വാസം

എന്നീമേനിയിൽ തട്ടിത്തലോടി

എന്റെ കണ്ണുകൾ അവളുടെ മുഖത്തുനിന്നും

പറിച്ചെടുക്കാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി

എന്റെ കരങ്ങളാൽ അവളെ തടഞ്ഞു നിർത്താൻ നോക്കി

അവളുടെ തളനാലിഴകളില്നിന്നും വരുന്ന വെള്ളത്തുള്ളികൾ

എന്നെ മുഴുവനായി നനച്ചും

അവളുടെ ചെറു ചലനങ്ങളിൽ എൻ കണ്ണുകൾ

അവളുടെ മാറിലെ ആഭരണത്തിന്റെ തിളക്കത്തിൽ

മയക്കത്തിലേക്ക് വഴുതി വീഴവേ ആഭരണങ്ങളുടെ

ഉരസലിൽ ഉണ്ടായ ശബ്ദം എന്നിൽ ഞെട്ടലുണ്ടാക്കി

പെട്ടെന്ന് എവിടെനിന്നോ വന്ന കാറ്റ് അവളെ കൊണ്ടുപോയി

നീയെന്ന സുന്ദരി എൻ മനസ്സിൽ എവിടെയോ

ഒരു സുഖമുള്ള ഓർമ്മയായി തങ്ങിനിൽപ്പു

തിളങ്ങുന്ന പലതും കണ്ടു ഞാൻ

അന്നേരം എന്റെ മനസ്സിൽ ആദ്യം വരുന്ന ഓർമ്മ എൻ പ്രിയേ

നീ എന്നുടെ മണ്ണിൽ അറിഞ്ഞപ്പോൾ ഉണ്ടായ മണവും മറന്നില്ല

ഞാൻ മറക്കില്ല ഞാൻ


#mypoem #Love&love
© r_bb