...

11 views

വമ്പ്
തിരസ്ക്കരണത്തിന്റെ തിടമ്പ് തമ്പടിച്ചിരുന്ന
വമ്പ് പറച്ചിലുകളുണ്ടായിരുന്നു

വമ്പൻമാരെന്ന് സ്വയം പുകഴ്ത്തുമ്പോഴും
നമ്പാൻ പറ്റാത്ത അലമ്പൻമാരുടെ ലോകം.

കമ്പമുള്ള കൂട്ടുക്കെട്ടുകളിൽ പിറന്ന ഇമ്പമുള്ള കഥകൾക്ക്
കമ്പോളത്തിലും പ്രാധാന്യമുണ്ടായിരുന്നു.

ഇരയമ്മൻ തമ്പിയുടെ പാട്ടിലെ ഈരടികൾ ഈണത്തിൽ ചൊല്ലി
തുമ്പിക്കും വമ്പു പറയാനുള്ള അവസരങ്ങളേറെയായിരുന്നു.

അങ്ങനെ ഒരു അമ്പെടുത്ത് വില്ലിൽ കുലച്ചപ്പോഴായിരുന്നു
അമ്പിളിയുടെ കുമ്പിളിയിൽ തുമ്പി കണക്കെ കമ്പളം പൊഴിഞ്ഞു വീണത്.

കൊമ്പ് കോർക്കാൻ കമ്പി കിട്ടിയ സന്തോഷത്തിലായ അമ്പിളിക്കും
മുമ്പേ ഗണിച്ച വമ്പിന്റെ വങ്കത്തരത്തിന്റെ കൊമ്പ്.

വമ്പിന്റെ കൊമ്പിലൊരു കുത്തു കൊടുത്ത് കൂമ്പൊടിച്ച്
അമ്പട കേമ ഹംമ്പേ എന്നൊന്നുറക്കെ ഇനിയൊന്നു പറയാൻ സമയമായിരിക്കുന്നു.

© 🌟ബെൻസി നക്ഷത്ര 🌟