...

22 views

അവൾ
കടലിൻ അക്കരെ ദീപ്
കടലിൻ ഇക്കരെ നാട്
കടലുകടനിറങ്ങിയവൾ
കാതങ്ങൾ താണ്ഡവേ

ജീവിത യാത്രകൾ തേടവേ
ജീവിച്ചു കാണിച്ചുയരുവാൻ
ജനിച്ചനാടിൻ ഉയർച്ചക്കായി
ജയിച്ചുകേറാൻ കഴിയുവാൻ

ദുരിതമായൊരു കാലം
ദുനിയാവിൽ നിന്നക്കറ്റാൻ
ദൂരങ്ങൾ തീരങ്ങൾ
ധൈര്യത്തിൽ ഞാനും
ദിനം പൊറുത്തുന്നു

ലക്ഷദീപിൽ പിറന്നു
ലക്ഷ്യം തേടി തിരിഞ്ഞു
ലക്ഷ്യ ദൂരം കടന്നു
ലോക്കം കാണുവാൻ
ലോലമനസ്സോടെ

ഏതൊരു മനസ്സും കൊതിക്കും
യാത്രകൾ ചെയ്യുവാൻ
യാത്രയിൽ പലതും മറക്കാം
ദുഃഖവും മനപ്രയാസവും

പിരിഞ്ഞു പോയസ്നേഹവും
പുതിയ ജീവിതയാത്രയും
പറയുവാൻ വാക്കുകൾ ഏരെ
പൊറുക്കുവാൻ മനമില്ല
ജീവിച്ചു കാണിച്ചു തെളിയിക്കവേ

വിജയിക്കുവാൻ ഏറെയുണ്ട്
വളരുവാൻ ഏറെയുണ്ട്
വിയർപ്പും ഉയർപ്പും
വർണങ്ങളാൽ തെളിയാൻ
വരം കേൾക്കും പ്രാത്ഥനയിൽ


© Nissar M Creation