...

5 views

കതിര് കാത്തവൻ 🌾( ചെറുകഥ )
അയാൾ ഒരു കർഷകനായിരുന്നു.
ചേറിന്റെ മണമുള്ള കർഷകൻ...


വെട്ടിയൊരുക്കിയ മൺകൂനകൾക്ക്‌ മേലെ വിളവൊരുക്കിയവൻ...

വിതച്ചതിലും കൊയ്തതിലും വിയർപ്പുപ്പറ്റിയിരുന്നു...
വീശിയടിച്ച കാറ്റും ആടി തിമിർത്ത മഴയും  അവന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു....

അതവന്റെയുള്ളൂ  പൊള്ളിച്ചു ...

കതിരു കാത്തവൻ
കാലങ്ങളായ് കടക്കെണിയിലാണ്..
കരുതി വച്ചത്  വിത്തിനും...വളത്തിനും..
വരുന്ന ഗഡുവിനും..

ചുളുങ്ങിയ  മടങ്ങിയ പുസ്തക താളുകൾ  നിവർത്തി കർഷന്റെ മകൻ
അയോളോട് ചോദിച്ചു

അച്ഛാ...

എന്നെ
എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പഠിപ്പിക്കാമോ?...

കർഷകൻ മറുപടിയൊന്നും പറയാതെ ചേറു പറ്റി മുഴിഞ്ഞ
ഉടുമുണ്ട്  ഒന്നൂടെ  അരയയിലുറപ്പിച്ചു ...

അപ്പോഴേക്കും...
അയാളെ പരിഹസിച്ചെന്നോണം
കിലു കിലെ ശബ്ദത്തോടെ
മടിശീലയിൽ തിരുകിയ ചിലറ തുട്ടുകൾ   താഴെയ്ക്ക്  വീഴുന്നുണ്ടായിരുന്നു...
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

                        (ശുഭം 🙏)


© priy1614