...

26 views

മിഴിനീർ പൂന്തോട്ടം
നാല് മതിലുകൾക്കുളളിൽ ചാഞ്ഞ് നിന്ന് ഞാൻ കേട്ട ഗാനത്തിന് വിരഹത്തിൻ കയ്പ്പേറെയുണ്ടായിരുന്നു.

ഓർമ്മകളെ ഓരോന്നായി അത് തട്ടിയുണർത്തുമ്പോൾ
നിസ്സഹായയായി ചിരിക്കുകയല്ലാതെ മറ്റെന്ത് ചെയ്യേണ്ടു?

പ്രിയമേറെ തോന്നിയ ഒന്നിനെ നഷ്ട്ടപ്പെടുത്തിയു൦ യാത്ര പറഞ്ഞയച്ചു൦ മനസ്സ് മരവിച്ചു.
വിടാതെ കൂടെ കുടിയത് ഭയവു൦ സംശയങ്ങളും മാത്ര൦.

ഞാൻ വീഴ്ത്തിയ കണ്ണുനീർ പതിയുന്ന ഓരോ ഇടത്തു൦
ഓരോ പനിനീർപുഷ്പം ജന്മ൦ എടുക്കണ൦.

നാല് മതിലുകൾക്കുളളിൽ നിന്നു൦ സുഗന്ധ൦ പുറത്തേക്കൊഴുകണ൦.
നാടാകെ അറിയണ൦ മിഴിനീരിൽ നിന്നു൦ ഞാൻ വാർത്തെടുത്ത എന്റെ പൂന്തോട്ട൦.
.
.
@fernweh
#malayalam

© Chintha