...

20 views

പ്രണയവസന്തം
പ്രണയവസന്തത്തിൻ സുഗന്ധം തേടിഞാൻ..
അനന്തമാം വാടിയിൽ അലയവേ..
പോയവസന്തത്തിൻ സുഗന്ധം
എന്നന്തരാത്മാവിൽ അലിയവേ..
തരളിതമാമൊരു കുസുമാകാന്തിയിൽ ഞാനറിയാതെ മയങ്ങിയോ?..
അഭൗമമായൊരാ സ്വർഗീയസ്മരണതൻ
ദളങ്ങൾ എന്നെ പുൽകിയോ?.
വസന്തകാലത്തിനൻ ഉന്മാദലഹരിയിൽ ഞാനൊരു ചെറുശലഭമായ് മാറവേ..
സ്വർഗീയമായൊരാ സുഗന്ധം
എന്നാത്മാവിലൊരു മധുകണമായ് മാറിയോ?..
മധുകണം നിറയുമെൻ മനസ്സിലും
അനന്തമായ് കാണുമീ നഭസ്സിലും
പാരിജാത പുഷ്പം പോലവേ
പ്രണയത്തിൻ സുഗന്ധം നിറയുന്നു..
കേൾക്കാൻ കൊതിച്ച വാക്കുകളെൻ
കാതുകൾക്കു നറുതേനൻ പകരുമ്പോൾ
പുതുവസന്തത്തിൻ ലതികകളാലവളെ
ഞാൻ പരിണയം ചെയ്‌തിടുന്നു...

അനന്തകൃഷ്ണൻ.എ