...

16 views

വിവാഹമംഗളം 1
സൂര്യൻ പോയസ്തമിച്ചോരളവിലകെഴും
ഭൂമിദീപങ്ങളാലും
താരാഹാരങ്ങളാലും ഗഗന,മധികമായ്
ലാലസിയ്ക്കുംദശായാം
പാരംമോദേന "സൂര്യൻ "സരസിജമുഖിയാം
"ലീല" യെവേട്ടുകൊണ്ടി-
ങ്ങാരാൽ വാഴുന്നു ;രാമൻ രഘുപതിധരണീ പുത്രിയേയെന്നപോലെ.

ന്യായംചെറ്റു വിടാതെയീധരണിയിൽ
സൗഭാഗ്യസമ്പത്തോടും
മാനംചേർന്നുയശസ്സൊടും സകുശലം
സൽപുത്രമിത്രത്തോടും
മോദംപൂണ്ടിവർ വാണീടേണമതിനായ്
കാർവ്വർണ്ണനാമുണ്ണിയാം
ഗോവിന്ദൻ കരുണാകരൻ കരുണയാ
നൽകട്ടെ സന്മഗളം.

ശുഭം


© All Rights Reserved