...

1 views

രഹസ്യം / കുഞ്ഞച്ചൻ മത്തായി
കഴിഞ്ഞ ഓണനാളിലെന്നെ
കണ്ടപ്പോൾ പറയാൻ മറന്നൊരു രഹസ്യമീ ഓണത്തിനു പറയാമെന്നവൾ മുന്നറിയിപ്പായി ഫോൺ സന്ദേശമയച്ചു.

മരുഭൂമിയിലിപ്പോൾ മഴ പെയ്യുന്നുണ്ടെന്നും കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമുള്ള സഞ്ചാരം കുറഞ്ഞുവെന്നും പറയാനല്ലീ മുന്നറിയിപ്പ്.

ഉറക്കമില്ലാത്ത രാത്രിയിൽ കുതിച്ചു ചാടുന്ന അശ്വത്തെപ്പോൽ മനസ്സു പായുമ്പോൾ പൊട്ട രഹസ്യമെന്ന് വിളിച്ചു കൂവരുത്. . .
തമാശയ്ക്ക് പോലും!

നിശ്ചയമില്ലാത്തൊരായുസ്സിനെ ആനന്ദ പ്രപഞ്ചത്തിലെത്തിക്കാൻ പാടുപെടുന്ന ഒരോ രാവും പകലും ഇടനാഴിയിലെ ശീതികരണ മുറിയിൽ
മരവിച്ചിരിക്കും നാരിമനസ്സുകളിലൊന്നുമാത്രമായി
ഇതേ ലോകം!

തിരുവോണസുദിനനാളിൽ
നിന്നിലൊന്നായിത്തീരുവാൻ മോഹിച്ച സന്തോഷവാർത്തകൾ കേട്ടു നീ ഞെട്ടിയെത്തുന്ന ചിന്തകത്തിൽ രസം കുറയുമെന്നാ കവയിത്രി മനോഹരമായി ചൊല്ലുന്നു.

© PRIME FOX FM