...

6 views

മതിൽ
അവർക്കിടയിൽ
മതിൽ തീർക്കപ്പെട്ട
മൗനത്തെയും മറികടന്നവൾ
എത്തിയിരുന്നു ...,
അങ്ങനെയൊരാൾ
ജീവിച്ചിരുന്നില്ലെന്ന മറ്റുള്ളവരുടെ
പൊയ് വാക്കുകൾ കേട്ട്;
മൗനമായവൾ
പിൻവാങ്ങുകയും ചെയ്തു!
അകലെ നിന്ന് കണ്ട് മാത്രം
പരിചയത്തിലാവരെയും ,
മറ്റെല്ലാവരെയും നിനക്ക്
കളവിനെ കുടിപ്പിച്ചുറക്കാൻ
കഴിഞ്ഞെന്ന് വരും ...
പക്ഷേ .......
നിൻ്റെ മനസ്സ് അസഹ്യമായ
വേദനയിൽ നിന്നെ
കൊരുത്തിയിടുമെന്നല്ലാതെ ,
ഒരിക്കലും, അതിനെ
ഹൃദയത്തിലേറ്റുമെന്ന്
നീ കരുതണ്ട ....

ഐറിസ്