...

3 views

താനൂർ
നോവിൻപുഴയിൽ
താനൂർ തീരങ്ങൾ
കടലിൻ കണ്ണീർ
ഒഴുകി നാടാകെ

മരണങ്ങൾ ഏറെ
കണ്മുന്നിൽ നിറയെ
ഉല്ലാസയാത്രയിൽ
നിന്ന് മരണയാത്രയിൽ

ആഘോഷിക്കാൻ
ഒരുങ്ങിയോരെലാം
ആനന്ദം നിറയേ മനസ്സിൽ
ആരോരും ഓർത്തില്ല
അവസാനയാത്രയിൻ തുടക്കം

മനുഷ്യന്റെ പിഴവുകൾ കാരണം
മനുഷ്യന്റെ ജീവൻ പൊഴിയവേ
പുഴകളും കരയുന്നു തോരാതെ
പുഴവെള്ളം നിറയെ കണ്ണുനീർ

പൊഴിഞ്ഞൊരു ജീവൻ
തിരികെയില്ല ഈമണ്ണിൽ
തളരും ഹൃദയവും
നിറയും കണ്ണുകളും
വാർത്തകൾ കാണുമ്പോൾ

അശ്വസിപ്പിക്കാൻ പലരും
നഷ്ടപ്പെട്ടവനിൻ വേദന
അവർക്കു മാത്രം
പറഞ്ഞു അറയിക്കാൻ
കഴിയാത്തെ അവയുടെ
മനസ്സിനെ തളർത്തുന്ന
നിമിഷങ്ങൾ...


© Nissar M Creation