...

25 views

അപ്പൂപ്പൻതാടി
ഒരപ്പുപ്പൻതാടി ഇളം തെന്നലിൽ
എന്നുപോലവേ എന്നെനീ
നിൻ മന്ദസ്മിതത്താൽ ആനയിച്ചീടുന്നു..
ആയിളം തെന്നലിൽ എന്നെപതിയവേ..
നിൻ കവിൽതടത്തിൽ ചേർത്തുനീ വെയ്ക്കുന്നു..
എൻ മൃതുസ്പർശത്താൽ നിൻ
കവിളുകൾ ചുവക്കവേ...
നിൻ ചുടുനിശ്വാസം എന്നിൽ ചേരുന്നു...
നാമൊന്നായ്‌ ആ ഇളം തെന്നലിലുഉയരവേ...
ഒരപ്പുപ്പൻതാടിയായ്‌ നാം വാനിൽ അലിയുന്നു..

ഉയർന്നുപൊങ്ങിനാം സൗരയുഥം താണ്ടി..
നക്ഷത്രങ്ങൾക്കിടയിലേക്കു പോയിടുമ്പോൾ
അസൂയതൻ കൺകോണിനാൽ
താരകങ്ങൾ നമ്മെ നോക്കിടുന്നു
താരകങ്ങളെക്കാൾ ശോഭയാൽ നാം ജ്വലിച്ചിടുമ്പോൾ..
ആകാശഗംഗ പോലും നമ്മിൽ അലിഞ്ഞിടുന്നു
അന്നുനാം വാനിൽ അലിഞ്ഞപോലെ...

അനന്തകൃഷ്ണൻ.എ