...

8 views

തെറ്റ്
മായാത്ത മനസ്സിലെ
മറവിക്ക് കാരണം
മറക്കാത്ത നിന്നിലെ
ചിന്തയാണോ?


ചിന്തപോൽ തളർത്തുന്ന
ചന്തത്തിനു കാരണം
ചലനമില്ലാത്ത ഈ
ഹൃദയമാണോ?

മഷി കൊണ്ട് ചിത്രം വരയ്ക്കുന്ന
പേനയോരിക്കലും തളരുന്നില്ലയിന്ന്.

തളരുന്ന കൈകൊണ്ടിന്നു നീ
തളർത്തുന്ന മുഖം
ഇന്നെന്തേ വരയ്ക്കുന്നത്.

വിഷപ്പാമ്പിനെക്കാൾ
വിഷമുള്ള വാക്കുകൾ തടയുന്നു ഇന്നെന്റെ ഹൃദയത്തിലും.

...