...

2 views

ബാല്യകാലൊർമ്മകൾ
ഓർമകളിൽ ഒരായിരം ശലഭങ്ങൾ
പാറിപ്പറക്കുന്ന നൊമ്പരങ്ങൾ

മായാത്ത സന്ധ്യകൾ മനസ്സിൽ തെളിയുമ്പോൾ
മാറോടു ചേർക്കുന്നു ഞാനെന്റെ ഓർമ്മകൾ

മുറ്റത്തെ മാവിൻ ചുവട്ടിലെ കളി കൂരയിൽ
മൊട്ടിട്ടു ബാല്യകാലത്തിലെ പുഷ്പങ്ങൾ

ജാതിമതഭേദമില്ലാതെ ആ നല്ല കൂട്ടുകാർ
ആനന്ദമാക്കുന്ന ആ നല്ല വേളകൾ

കുട്ടിപിണക്കവും കൊച്ചു ഇണക്കവും
കൂട്ടുന്നു ബാല്യത്തിൻ ആഴത്തിൽ സ്നേഹവും

പാടവരമ്പുകൾ പിന്നിട്ട കാൽപ്പാടിൻ
പാതിമറക്കാത്ത ഓർമ്മകളാവുന്നു

അമ്മതൻ വാത്സല്യമെന്നൊരു സത്യവും
ആദ്യമായ് അറിയുന്ന വേളകൾ ധന്യവും

പ്രകൃതിയും ഭൂമിയും അമ്മയ്ക്ക് തുല്യ -
മെന്നാരും പറയാതെ അറിയുന്ന കാലവും

ഒരു ചെറുപുഞ്ചിരിയോടെ കണ്ണീരിനാൽ
ഓർക്കുന്നു ഞാനന്റെ ബാല്യകാലോർമ്മകൾ

© KEO