...

11 views

വേര്
പവിഴ മഴ പെയ്യും
നിൻ പുഞ്ചിരിയിൽ
നോക്കി നിന്നു ഞാൻ.
വറ്റി വരണ്ട തരിശായി എൻ ഹൃദയമണ്ണിൽ ആഴ്നിറങ്ങും പൊൻവിത്തെ.
എവിടെക്കാണ് ഈ തിടുക്കം.
ജലാംശം കുറഞ്ഞ ഈ മണ്ണിൽ
നി ഉയിർത്തെഴുന്നേറ്റു
പൊട്ടി മുളയ്ക്കുബോൾ.
എൻ ഉടലിന് ഉശിരേകുന്നു.
വളർന്നു നി പച്ചയിൽ
ഉടയാടാ അണിഞ്ഞപ്പോൾ
എൻ മേലാകെ രോമാഞ്ചം
കൊണ്ട് ആനന്ദത്തിലിറങ്ങി.
കാൻക നി ,എൻ ഹൃദയത്തിൽ
നിൻ അടിവേരുറപ്പിച്ചത്.
എൻ ആയുസിനെ
ദീർകിപ്പിച്ച നിൻ അടിവേരു.



© അനീ