...

5 views

വേനൽ
സൂര്യന്റെ വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി
ഭൂമിതൻ മടിത്തട്ടിൽ
ജലകണങ്ങൾക്കായ്
കേഴുന്ന പൂച്ചെടികളെ....
സംഗീതം ചിറകിലേറി
പാറി നടക്കുന്ന പറവകളെ ....
പൊള്ളുന്ന രാവിന്റെ നെറുകയിൽ ചിതറുന്ന
പൂമഴകളെ ......
എന്നു വരുമെന്നുവരും
എൻഹൃദയത്തെ കുളിർക്കാൻ.....
വേനലിനോടു ചൊല്ലിയതല്ലോ....
ഇന്നലെ പെയ്തൊരാ തേൻമഴകളുടെ ഓർമ്മയിൽ
നിന്നെയും പ്രതീക്ഷിച്ചു നിൽപൂ......

ശ്രീലത