...

1 views

എൻ മോഹം
പല മഴ തുള്ളിയായ് ധരണിയിൽ വീണൊരാ അരുവിയായ് പുണരുവാൻ മോഹം...

തളിരിടും ഇലകളിൽ തിളങ്ങുന്ന ജലബാഷ്പമെൻ മിഴികളെ പുൽകുവാൻ മോഹം...

കുളിർമഞ്ഞു തുള്ളിയിൽ കുളിരുന്ന
കിളികളെ മാറോടണയ്ക്കുവാൻ മോഹം...

ഒഴുകുന്ന പുഴയുടെ തഴുകലിൻ
താളമായ് കരയോട് ചേരുവാൻ മോഹം...

ഗഗനത്തിൽ തിളങ്ങുന്ന തിങ്കളിൻ
ശോഭയിൽ അലിയുവാനായേറെ മോഹം...

ഒരുപാട് മോഹങ്ങൾ ഒരുമിച്ചു കൂടുമെൻ മോഹമുണർത്തുവാൻ മോഹം. 🙂
© 𝗞𝗘𝗢