...

34 views

മോഹങ്ങൾ.
"മോഹം" അതൊരു ഭക്ഷണ വസ്തു ആയിരുന്നെങ്കിൽആർക്കങ്കിലും കൊടുക്കുകയോ ഇല്ലങ്കിൽ സ്വയം തിന്നു തീർക്കുകയോ ചെയ്യാമായിരുന്നു, കാരണം.. കൂട്ടിവെച്ചു് കൂട്ടിവെച്ചു് കുന്നുകൂടി...ആഭാരം താങ്ങാനാവാതെയായി... ഇരുപത് വർഷത്തെ പ്രവാസജീവിതത്തിൽ ആ മരുഭൂമിയിലെ ചുടുകാറ്റ് സഹിച്ചുംഎനിക്ക് സമ്പാദിക്കാനായതും ഈ മോഹങ്ങൾമാത്രമായിരുന്നു.... പണച്ചിലവ് ഒട്ടുംഇല്ലാതെ ബാധ്യതകളോ, മറ്റൊരാളുടെ . സമ്മതമോ..വിയർപ്പിന്റെ അധ്വാനമോഇല്ലാത്തഎന്റെ രഹസ്യ സമ്പത്തും അതു തന്നെ യിരുന്നു,,, . വസിയ്യത്തിൽ ഇല്ലാത്ത അനന്തരം വേണ്ടാത്ത എനിക്കുമാത്രം അവകാശപ്പെട്ട എന്റെ സ്വകാര്യ സ്വത്ത്.. !ഇന്നേവരെവന്നില്ല...ആരും അതും ചോദിച്ച്...."സ്വന്തം ചോരപോലും... !ഈ ഭൂലോകത്ത് ആരെങ്കിലും ഉണ്ടോ അതിന്
അവകാശികളായി...?
ഇല്ലങ്കിൽ എന്നെ മണ്ണിൽ അടക്കുന്നതോടെ ആ മോഹങ്ങളും മണ്ണോടു മണ്ണാകണം... !