...

10 views

മറഞ്ഞ് പോയ സുഹൃത്ത്
ഇരുൾ വീണ വഴികളിൽ നിറദീപം ചാർത്തിയോൾ
ആർത്തൊരാമഴയിലലിഞ്ഞതോ മാഞ്ഞതോ..
കൈകളിൽ കാവ്യമായ് തൂലിക ഭാവമായ്
ആടിയ ജീവനേ നീയെങ്ങ് മാഞ്ഞ് പോയ്..

ഇനിയൊരു മടക്കവും ഉണ്ടാകുമോ പ്രീയേ
തുലിക മുന കൊണ്ടെൻ കരങ്ങളാൽ കോറുവാൻ..
ശൂന്യമാം കടലാസു തുണ്ടുകളിൽ രൂക്ഷമാം
ഭാവങ്ങളെന്നെ വിഴുങ്ങുന്നു ഭയമായ്..

മരിച്ചു മനസും മുരടിച്ചു ദേഹവും
ആവില്ല നിനക്കിനി എന്നിലൊതുങ്ങുവാൻ
മരണത്തിൻ വിളിയൊച്ച കേൾക്കുവാൻ തുടങ്ങവെ
കുറിക്കട്ടെ ഇനിയെന്റെ അവസാന വരികളും..

മരവിച്ച തൂലിക മറക്കുവാൻ പഠിക്കേണം
എഴുതുവാൻ കൈകളിൽ നീയില്ലെന്നോർക്കേണം
മറഞ്ഞ് പോയൊരു പങ്കാളി തൂലികയെന്നാകിൽ
ശൂന്യമാം ചുവരുകൾ കണ്ടില്ല നടിക്കേണം..

നൽകട്ടെ ഞാൻ നിനക്കൊരു അശ്രുപുഷ്പാഞ്ജലി
മരവിച്ച മനസിന്റെ സ്മരണാഞ്ജലി..

© Sreehari Karthikapuram