...

10 views

നിൻ മനസ്സ്
മൃദുലമാം അരുവികൾ കൂടിച്ചേരുന്നതും

പ്രഭാത സന്ധ്യ സായന സന്ധ്യയി ലേക്ക് അടുക്കുന്നതും.

സൂര്യനോട് ചന്ദ്രനൊരിഷ്ടം! ഒരിക്കലും കാണാതെ, ഒന്നും മിണ്ടാതെ അവർ പരസ്പരം സ്നേഹിക്കുന്നു.

തേനീച്ചകൾ തേൻ കുടിക്കാൻ പല പൂവിനേയും തേടി അലയുമ്പോൾ

പൂവ് ഒരു തേനീച്ചയെയും കാത്തിരിക്കുന്നില്ല......

ശാഖികൾ കാറ്റിലാടുന്നു അവയിൽ നിന്നും ഓരോ ഇലകൾ കൊഴിയുന്നു

എന്നിട്ടും കാറ്റിന്റെ ശക്തി കുറയുന്നില്ല

നിൻ മനസ്സ്
© suryasukumaran