...

1 views

മുല്ല 🤍
തിരിഞ്ഞൊന്നു നോക്കൂ മുല്ലേ
തുടിക്കുന്നു എൻ നെഞ്ചം...
നിഴൽകൂത്ത്‌ പോലെ എന്തേ
മറഞ്ഞങ്ങു നിൽപ്പൂ നീ...
കണിക്കൊന്ന പൂവാം പെണ്ണേ
പിണങ്ങല്ലേ എൻ കണ്ണേ...
മഷിത്തണ്ട് ചെടിയാകേണം
ഇരുൾ നീക്കി പൂക്കേണം...

വിരൽ തേടും കവിളിൽ രാഗം
വിരൽ തുമ്പാൽ മീട്ടേണം, കണ്ണീർ -
മിഴി തേടും ചിരിതൻ സ്പർശം
മിഴി പൂവിൽ നൽകേണം...

കവിൾമുല്ല ചിരിയാൽ എന്നിൽ നിറഞ്ഞീടുമോ.....
മനസിന്റെ കാണാ കൂട്ടിൽ ചേക്കേറുമോ❤️
© 𝗞𝗘𝗢