...

7 views

സൗഹൃദം - ഒരു ഓർമ്മ
അരികെ അണയൂ തൊഴിമാരെ...
പുതിയപുലരികൾ കാണുവാൻ...
പഴയ നന്മകൾ ഉണരുവാൻ
ഒരു പഴയകാലം പുൽകുവാൻ

പതിയെ ഒരു ചെറു മഴനിലാവിൻ ചിറകിലേറി പാറിടാൻ...
അകലെ ഒരു വെൺ മുകിലിലായി അരുമയായ് ചേക്കേറിടാൻ.....
ഇലകളൊഴിയും 'തരു'വതൊന്നിൽ പുതിയ നാമ്പായ് തളിരിടാൻ.....
അരുവിതൻ അലമാലയിൽ ഒരു കനക മീനായ് നീന്തുവാൻ...
കുയിലുപാടും പാട്ടിനുള്ളിൽ മധുരസ്വരമായ് അലിയുവാൻ
മയില് നീർത്തും പീലിയായി അഴകിൽ നൃത്തം ചെയ്യുവാൻ...
എണ്ണമില്ലാ മോഹമൊത്തിരി മനസ്സിൽ മലരായ് വിടരവേ....
അരികിൽ വരുകെൻ സഖികളെ ഇനി ...