...

3 views

കാരണങ്ങളില്ലാതെ..
എന്നത്തേയും പോലെ ഇന്നും ഞാൻ നിന്നെയോർത്തു..

ഇന്ന് പക്ഷെ ഓർക്കാൻ കാരണമുണ്ടായിരുന്നു..

ലൈബ്രറിയിലെ ഷെൽഫിൽ പ്രണയമർമ്മരങ്ങളെന്നൊരു പുസ്തകമിരിക്കുന്നു..

പ്രണയമെന്ന് കണ്ടാൽ നിന്നെ ഓർക്കാതിരിക്കുന്നതെങ്ങനെ..?

ഓർത്തുവെന്ന് മാത്രമല്ല ഇത്തിരിനേരം ഞാനാ പ്രണയകാലത്തിന്റെ ഓർമ്മകളിലൂടെ സഞ്ചരിച്ചു.. എത്ര മനോഹരമായിരുന്നല്ലേ ആ കാലം..

ലൈബ്രറിയും പ്രണയമർമ്മരങ്ങളെന്ന പുസ്തകവുമൊക്കെ ഒരു കാരണമായന്നേയുള്ളൂ..
ഇന്ന് നിന്നെയോർക്കാനുള്ളൊരു കാരണം..

നിന്നെ ഞാൻ എന്നും ഓർക്കുമായിരിക്കും "കാരണങ്ങളില്ലാതെത്തന്നെ"..

✍️ ഷാഹിദ്