...

17 views

ഒരു പെണ്ണ്
ഭൂമിപോൽ തണുത്തിരുണ്ട
എന്റെ കണ്ണുകളിൽ നക്ഷത്ര-
ങ്ങൾ ഒളിച്ചിരുന്നു,
ആൾക്കൂട്ടങ്ങളിൽ നീ എന്നെ
തേടാതിരിക്കൂ, ഞാൻ ശ്വാസം
മുട്ടി മരിക്കുന്ന ഇടങ്ങൾ !!
ഇന്നലെകളുടെ ദുർഗന്ധങ്ങ- ളിൽ, നിരാശ്ശയുടെ ഗർത്ത- ങ്ങളിൽ, ഏകാന്തതയുടെ
താഴ്‌വരയിൽ നിനക്കെന്നെ
കാണാൻ കഴിയില്ല,
അത്രമേൽ സന്തോഷം പടരു -
ന്നിടങ്ങളിലും ഞാനുണ്ടാവില്ല
എന്നാൽ നിർവികാരമായ
മരച്ചില്ലയല്ല ഞാൻ !
നിന്റെ ചിന്തകളിൽ ഞാനുറ -
ങ്ങുന്നു!!
ജീവിതമെന്നപോലെ മരണ -
ത്തോടുമെനിക്ക് ആസക്തി -
യേതുമില്ല !
ഞാൻ ആരുടേയും പ്രിയപ്പെട്ട -
വൾ ആകുന്നില്ല !
നശിച്ചു പോകുന്ന എന്റെ ഉടലിൽ അരിച്ചു കയറുന്നത്
കാമമോ? വെറുപ്പോ? പ്രതികാരമോ? അല്ല
നിസ്സഹായത !!!
പുഴുവരിക്കുന്ന സ്നേഹത്തിന്റെ മുറിവുകൾ
പൊട്ടിയൊലിക്കുന്നു !!
സ്നേഹമല്ല
സ്നേഹമല്ലത്
കാമത്തിന്റെ കൃമി കീടങ്ങൾ !!!
















© Kalyani