...

4 views

യാത്ര
അതൊരു യാത്രയാണ് ജീവിതമെന്ന മഹായാത്ര... യാത്ര തുടങ്ങിയപ്പോൾ നീ നീയും ഞാൻ ഞാനുമായിരുന്നു. യാത്രയുടെ ഇടയ്ക്കെപ്പോഴോ കാലം നിന്നെയും എന്നെയും 'നമ്മൾ' ആക്കി മാറ്റി...വീണ്ടും യാത്ര തുടർന്നു... കാലം 'നമ്മൾ' എന്നതിനെ ഇരട്ടിപ്പിച്ചു...നമ്മുടേത് മാത്രമായ ലോകത്തിലേക്ക് നമ്മിൽ നിന്നും നമ്മുടെ ജീവൻറെ തുടർച്ചകൾ ഉണ്ടായി... നമ്മുടെ യാത്ര അങ്ങനെ തുടരുകയാണ്... ഒടുവിൽ നമ്മോടൊപ്പം നമ്മുടെ പ്രണയവും മണ്ണിൽ അലിഞ്ഞു ചേരും... വീണ്ടും ആ മണ്ണിൽ നിന്നും നമ്മൾ പുനർജനിക്കും...
© Abraham