...

10 views

സഹപാഠി

അന്നൊരിക്കൽ കണ്ടവളെ
പഠനത്തിൻ പടിവാതിലിൽ
ചെറുമുഖമായി മെലിഞ്ഞുടലിൽ
ക്ലാസ്സുകളിൽ ദിനം വരവായി

പുഞ്ചിരിയിൽ പല്ലഴക്കും
പാൽമുഖവും കണ്ണഴക്കും
നിന്മുടിയും കവിളുകളും
കണ്ടവരും കാണാൻ കൊതിക്കേ

പഠനത്തിൻ കാലം കഴിഞ്ഞു
കല്യാണത്തിൻ നാളുകൾ തെളിഞ്ഞു
കെട്യോനായി ജീവിതയാത്രയിൽ
കാലത്തിൻ മുന്നോട്ട്

പടിക്കുവാൻ ഇനിയും ഏറെ
പറയുവാൻ ആഗ്രഹം ഉള്ളിൽ
ജീവിതത്തിൻ യാത്രകൾ തേടി
ശ്രെമിക്കുന്നൊരാളായി ഞാനും

അമ്മയായി മാറിയനാൾ
നിരവയറിലും നിന്നെ ഓർത്ത്
പഠനവും കൂടെ ചേർത്ത്
ദൈര്യങ്ങൾ പകരാൻ കെട്ടിയോൻ

ഇതുവരെയുള്ള യാത്രയിൽ
പിന്തുണയായി കെട്ടിയോൻ
ഞാനക്കലെ നീയുമക്കലെ
ഒരുമിച്ചൊരു ജീവിതം
ആഗ്രഹം അരികിലെ

ദൂരങ്ങൾ ആയാലും
മനസുകൊണ്ട് അടുത്ത്
മനുഷ്യന്റെ സ്നേഹം
മറക്കാതെ നോക്കണേ
ജീവിക്കാൻ എല്ലാരും
ഒരുവഴി തേടിയെ
കൂടണം ഇടയ്ക്കിടെ
സ്നേഹങ്ങൾ വളർത്തുവാൻ

© Nissar M Creation