...

31 views

അഭിമന്യു
നനവുള്ള നറുനിലാവിരുളിന്റെ ആഴത്തിലങ്ങിങ്ങലിഞ്ഞലിഞ്ഞ - സ്തമിപ്പൂ.....
ഉയിരുള്ള ചെറു കിനാവുടലിന്റെ
മരവിപ്പിനൊത്തുചേർന്നൊന്നായ് മരിച്ചിടുന്നു .....
നിണത്തിന്റെ ഗന്ധം ശ്വസിച്ചു -കൊണ്ടീ ഞാനുമിവിടെയീ - ക്ലാസ് മുറിയിലമർന്നിടുന്നു.'....
നിന്റെയാ പുഞ്ചിരിയിലാണെൻ സഖാവേ,
ചെടി' മൊട്ടിട്ടതും പിന്നെ പുഷ്പിച്ചതും.......
ചുടു കാറ്റു പോലും തഴുകി -തലോടുന്ന, ഇലമർമ്മരങ്ങളിൽ,
പ്രണയം തളിർക്കുന്ന ,ക്യാംപസ് -
വരാന്തകളിലീങ്കുലാബുയരുന്ന-
മധുരമാം ശബ്ദം നീയായിരുന്നു....
നിന്റെയാ ശബ്ദമാണവരെന്ന,
വർഗീയ വിഷനായ്ക്കളെ -
വെറി പിടിപ്പിച്ചതും......
പിന്നിൽ നിന്നല്ലേ കത്തിയാഴ്ത്തിയവർ,
നിൻ ജീവനിരുളിൽ കുടഞ്ഞെറിഞ്ഞു......
മുന്നിലായ് നിന്നവർക്കെതിരിടാൻ
കഴിയുമോ, നിൻ വിപ്ലവത്തിന്റെ-
മൊഴിയമ്പുകൾ.....
കൊല്ലുവാനാകില്ല, മത ഭ്രാന്തുകൾക്ക് -
നിൻ ശബ്ദവും താളവും
സ്വപ്നങ്ങളും....
ഒന്നല്ലൊരായിരം കനവിലും ചടുലമായ് നീയാണ് നിന്റെയാ -
ശബ്ദമാണ്.....
വർഗീയത, അത് തുലയട്ടെ
,അവിടെയാ മത ഭ്രാന്തുകൾ
വീണുടഞ്ഞിടട്ടെ........
നീ തിരി തെളിച്ചൊരാ ദീപ -
നാളത്തിന്റെ കാവലായ്
ഞങ്ങളുണ്ടിന്നുമെന്നും......
വർഗീയതയുടെ പത്മവ്യൂഹങ്ങളെ
ഒന്നിച്ചു ഭേദിച്ചുടച്ചു തീർക്കാൻ
ഇനിയുമൊരായിരം അഭിമന്യു -
മാരിവിടെയുണ്ടെന്നതോർത്തു -
കൊണ്ടൊന്നായ് പൊരുതീടണം.'.....
ഒന്നിച്ചുയർന്നിടാം ഒത്തുചേരാം
നാളെയല്ലിന്നുതന്നെ നാമൊന്നിച്ചിടാം......
മതഭ്രാന്തു നട്ടു മുളപ്പിച്ച വിത്തുകൾ,
ഈ മണ്ണിലിനിയില്ല....ചുവന്ന പൂവേ....


അഖിൽ പാറയ്ക്കൽ
© Ap